വീണ്ടും കോവിഡ് കേസുകള്‍: മാസ് കോവിഡ് പരിശോധനയ്ക്കൊരുങ്ങി ചൈന

ബീജിങ്ങ്:ചൈനയിലെ പോര്‍ട്ട് സിറ്റിയില്‍ വീണ്ടും ആറു കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനു പിന്നാലെ 'മാസ് കോവിഡ് പരിശോധന'നടത്താനൊരുങ്ങി ചൈനയിലെ ആരോഗ്യ വിഭാഗം അധികൃതര്‍ . ക്വിന്‍ഡാവോയിലെ പോര്‍ട്ട് സിറ്റിയിലെ ഒമ്പത് മില്യണ്‍( 90 ലക്ഷം) ജനങ്ങളെ അഞ്ച് ദിവസത്തിനുള്ളില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഒരുങ്ങുന്നത്.
വടക്ക് കിഴക്കന്‍ നഗരമായ ക്വിന്‍ഡാവോയില്‍ ഞായറാഴ്ച ആറു കേസുകളാണ് സ്ഥിരീകരിച്ചത്.9.4 മില്യണ്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തിലെ ഒരു ആശുപത്രിയാണ് പ്രഭവകേന്ദ്രമെന്നും ക്വിന്‍ഡാവോ മുന്‍സിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.നഗരത്തിലെ അഞ്ച് ജില്ലകള്‍ മൂന്നു ദിവസത്തിനുള്ളില്‍ പരിശോധന നടത്തുമെന്നും നഗരം മുഴുവനായി അഞ്ചു ദിവസം കൊണ്ട് പരിശോധന നടത്തുമെന്നും ആരോഗ്യവിഭാഗത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ചൈനയില്‍ വിപുലമായ, അതിവേഗത്തിലുള്ള പരിശോധന ശേഷി ഉണ്ടെന്നും, വീണ്ടും രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ മെഡിക്കല്‍ സ്ഥാപനങ്ങളിലെ 140,000 ജീവനക്കാരെയും, പുതിയതായി അഡ്മിറ്റ് ചെയ്ത രോഗികളെയും ഉള്‍പ്പെടെ ഇതുവരെ പരിശോധന നടത്തിയതായി ആരോഗ്യ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.ലോകത്തിനു ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ച ചൈന മഹാമാരിയെ നിയന്ത്രണവിധേയമാക്കിയിരുന്നു.