കോവിഡ് :ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങൾക്ക് കുവൈറ്റിലേക്ക് വിലക്കു തുടരും

കുവൈത്ത് സിറ്റി:ലോകമെമ്പാടുമുള്ള കോവിഡ് വ്യാപനത്തെത്തുടർന്ന് കുവൈറ്റിലേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള 34 രാജ്യങ്ങളുടെ വിലക്ക് തുടരുന്നു. ഇന്ത്യ, കൊളംബിയ, അർമേനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തൊനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സികോ, ലെബനാൻ, ഹോങ്കോങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഇഈജിപ്ത്, പനാമ, പെറു, മൊൽഡോവ, അഫ്ഗാനിസ്താൻ, യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉള്ളത്. അതേസമയം ഈ രാജ്യങ്ങളിൽനിന്ന് വിലക്കില്ലാത്ത രാജ്യങ്ങളിൽ എത്തി രണ്ടാഴ്ച അവിടെ താമസിച്ച് കോവിഡ് പരിശോധന നടത്തി നെഗറ്റിവാണെങ്കിൽ കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല
പത്തു ദിവസം കൂടുമ്പോൾ വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം വിലയിരുത്തി പട്ടിക പരിഷ്കരിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ 14നാണ് ഈ മാറ്റം വരുത്തിയത്. അതിനു ശേഷം മാറ്റം വരുത്തിയിട്ടില്ല.