NewMETV logo

ഒമാനില്‍ 206 പേര്‍ക്ക്​ കൂടി കോവിഡ് 

 
ഒമാനില്‍ 206 പേര്‍ക്ക്​ കൂടി കോവിഡ്

മസ്കത്ത് : ഒമാനില്‍ 206 പേര്‍ക്ക്​ കൂടി ​കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ വൈറസ് രോഗികളുടെ എണ്ണം 85928 ആയി ഉയർന്നു. 214 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നു. ആകെ മൊത്തം 81024 പേരാണ്​ ഇതുവരെ രാജ്യത്ത് രോഗമുക്​തരായത് ​. 94.2 ശതമാനമാണ്​ രാജ്യത്തെ രോഗമുക്​തി നിരക്ക് ഉള്ളത്​.

ഇന്ന്നാലുപേര്‍ കൂടി രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 689 ആയി. 48 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 416 പേരാണ്​ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 154 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

From around the web

Pravasi
Trending Videos