ഒമാനില്‍ 181 പേർക്ക് കൂടി കോവിഡ്
Aug 15, 2020, 20:39 IST

മസ്കത്ത്: ഒമാനില്‍ 181 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 82924 ആയി ഉയർന്നിരിക്കുന്നു. 123 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം ഭേദമായി. 77550 പേരാണ് ഇതുവരെ രോഗമുക്തരായത്. 61 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . 462 പേരാണ് ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നത്.
ഇതില്‍ 158 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. മസ്കത്ത് ഗവര്‍ണറേറ്റിലാണ് ഇന്ന് പുതിയ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ളത്. 76 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ ബാധിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 562 ആയി.
From around the web
Pravasi
Trending Videos