NewMETV logo

 യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാന്‍  ഇസ്രയേല്‍ കമ്പനി

 
യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാന്‍  ഇസ്രയേല്‍ കമ്പനി

ദുബായ്: യുഎഇ എക്സ്ചേഞ്ചിന്റെ ഹോര്‍ഡിങ് കമ്പനിയായ ഫിനാബ്ലറിനെ ഏറ്റെടുക്കാന്‍ ഇസ്രയേലിലെ പ്രിസം അഡ്‍വാന്‍സ് സൊലൂഷ്യന്‍സ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ബി.ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയില്‍ യുഎഇയില്‍ നൂറോളം ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്ന യുഎഇ എക്സ്ചേഞ്ചില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുകയും തുടര്‍ നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഏതാനും ശാഖകള്‍ മാത്രമാണ് തുറന്നിരിക്കുന്നത്.

  മാര്‍ച്ച് മുതല്‍ ഏതാണ്ടെല്ലാ ശാഖകളും അടഞ്ഞുകിടക്കുകയാണെന്നും പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ തന്നെ തങ്ങളുടെ ഇടപാടുകളുടെ സ്ഥിതി അറിയാന്‍ ബന്ധപ്പെടുന്ന ഇടപാടുകാരോടുള്ള ആശയവിനിമയമാണ് നടക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ശമ്പളം വെട്ടിക്കുറച്ചിട്ടും ഉള്ള ശമ്പളം തന്ന വൈകിയിട്ടും ഇവിടത്തന്നെ പിടിച്ചുനില്‍ക്കുന്ന ജീവക്കാര്‍ പുതിയ ഇടപാടിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. യുഎഇ എക്സ്ചേഞ്ച് -  പ്രിസം ഇടപാട് യാഥാര്‍ത്ഥ്യമായാല്‍ അടിമുടി പരിഷ്‍കാരങ്ങളോടെയായിരിക്കും സ്ഥാപനം പ്രവര്‍ത്തനം പുനഃരാരംഭിക്കുക. ഇതിന് പുറമെ ഫിനാബ്ലറിന്റെയും അനുബന്ധ കമ്പനികളുടെയും ബാധ്യത തീര്‍ക്കല്‍, പ്രവര്‍ത്തനമൂലധനം ലഭ്യമാക്കല്‍, കമ്പനി ബോര്‍ഡ് പുനഃസംഘടന തുടങ്ങിയ വഴികളിലൂടെയേ തിരിച്ചുവരവ് സാധ്യമാവൂ.

From around the web

Pravasi
Trending Videos