NewMETV logo

ഭക്ഷണം ഹലാൽ ആണോ? ശാസ്ത്രീയ പരിശോധനയുമായി യു.എ.ഇ

 
ഭക്ഷണം ഹലാൽ ആണോ? ശാസ്ത്രീയ പരിശോധനയുമായി യു.എ.ഇ

ഭക്ഷണം ഹലാൽ ആണോ എന്നറിയാൻ യു.എ.ഇ ലാബിൽ ശാസ്ത്രീയ പരിശോധനക്ക് സംവിധാനം ഏർപ്പെടുത്തി. ഉൽപ്പന്നങ്ങളിൽ പന്നിയിറച്ചിയുടെ ഡി.എൻ.എ അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താനാണ് പരിശോധന. അബൂദബയിലാണ് ഡി.എൻ.എ സാങ്കേതികവിദ്യയിലുള്ള പരിശോധന നടത്തുക. മൃഗങ്ങളുടെ പ്രോട്ടീനും മാംസവും ഉപയോഗിച്ച് വിവിധ ഭക്ഷ്യ ഉത്പ്പന്നങ്ങൾ നിർമിക്കുന്നുണ്ട്. സംസ്‌കരിച്ച ഭക്ഷണങ്ങളിൽ മറഞ്ഞിരിക്കുന്ന മാംസ സാന്നിധ്യം തിരിച്ചറിയുക എന്നതും പ്രയാസമാണ്.

ഇത്തരം ഭക്ഷ്യഉത്പ്പന്നങ്ങൾ പരിശോധിക്കാനാണ് അബൂദബി അമാൻ ലാബ് പരിശോധനക്കായി ആർ.ടിപി.സി.ആർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. പൊതുസ്വകാര്യ മേഖലയിലെ ഇടപാടുകാരിൽ നിന്നുള്ള ഭക്ഷ്യ സാമ്പിളുകളിൽ പന്നിയിറച്ചി ഡി.എൻ.എ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ജനിതകമാറ്റം വരുത്തിയ ജീവിയുടെ സാന്നിധ്യം മികച്ച ഡി.എൻ.എ പി.സി.ആർ പരിശോധനയിലൂടെ കണ്ടെത്താനാകും.

ഭക്ഷണത്തിലും സൗന്ദര്യ വർദ്ധക ഉത്പ്പന്നങ്ങളിലും പന്നിയിറച്ചിയും അതിന്‍റെ ചേരുവകളും അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താൻ എളുപ്പം സാധിക്കുമെന്നും അധികൃതർ വിശദീകരിച്ചു.  

From around the web

Pravasi
Trending Videos