സൗദിയിൽ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും

റിയാദ്: സൗദി അറേബ്യയിൽ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. സൗദിയിൽ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാ വിലക്ക് പിന്‍വലിച്ചതോടെയാണിത്. സൗദി സമയം 11 മണി മുതലാണ് യാത്ര വിലക്ക് നീക്കുന്നത്
ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 20 മുതല്‍ സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കര, വ്യോമ, നാവിക അതിര്‍ത്തികള്‍ സൗദി അടച്ചിരുന്നു.
അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് പൂര്‍ണമായും ഇനിയും പിന്‍വലിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കഴിയില്ല.
യുഎഇയിലെത്തി അവിടെ ഒരാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മാത്രമെ സൗദിയിലേക്ക് പോകാനാകു. വിമാന സര്‍വ്വീസുകള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സൗദിയിലെത്താനായി യുഎഇയില്‍ എത്തിയവര്‍ അവിടെ കുടുങ്ങിയിരുന്നു. ഇവര്‍ക്ക് ഇനി സൗദിയിലേക്ക് പോകാനാകും.