യുഎഇയിലെ രാജ്യാന്തര ബാങ്കുകള്‍ വാരാന്ത്യ അവധി മാറ്റുന്നു
Dec 22, 2021, 12:57 IST

യുഎഇയിലെ രാജ്യാന്തര ബാങ്കുകള്‍ വാരാന്ത്യ അവധി മാറ്റുന്നു. രാജ്യാന്തര ബാങ്കുകള്‍ 2022 ജനുവരി മുതല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയാക്കി മാറ്റുന്നു. പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ആഗോള നിലവാരത്തിന് അനുസൃതമായി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്, ഡോയ്‌ച്ചെ ബാങ്ക് എജി, ജെപി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനി, സൊസൈറ്റി ജനറല്‍ എസ്എ തുടങ്ങിയ ബാങ്കുകളാണ് വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്കു മാറ്റുമെന്നു പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് അനുയോജ്യമായ സമയവും അനുവദിക്കും. ജനുവരി മുതല്‍ യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ നാലര പ്രവൃത്തി ദിനത്തിലേക്കു മാറുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
From around the web
Pravasi
Trending Videos