NewMETV logo

ഇന്ത്യ-പാക് വെടി നിർത്തൽ: സ്വാഗതം ചെയ്ത് യു.എ.ഇ

 
ഇന്ത്യ-പാക് വെടി നിർത്തൽ: സ്വാഗതം ചെയ്ത് യു.എ.ഇ

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തെ യു.എ.ഇ സ്വാഗതം ചെയ്തു.  ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയും പാകിസ്താനും നടത്തുന്ന ശ്രമങ്ങൾക്ക്  പിന്തുണയും  പ്രഖ്യാപിച്ചു. കശ്മീർ  അതിർത്തി തർക്കത്തിനിടയിൽ ഇന്ത്യ-പാകിസ്താൻ സൈന്യങ്ങൾ തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് എന്തുകൊണ്ടും നല്ല കാര്യമാണെന്ന്  യു.എ.ഇ വ്യക്തമാക്കി.   ഇരു രാജ്യങ്ങളുടെയും നീക്കങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുന്നു- യു.എ.ഇ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ നേടുന്നതിനുള്ള സുപ്രധാന ഘട്ടം കൂടിയാണിത്. രണ്ട് സൗഹൃദ രാജ്യങ്ങൾക്കിടയിൽ സ്ഥിരമായ വെടിനിർത്തൽ പാലിക്കേണ്ടതിന്റെ പ്രാധാന്യവും യു.എ.ഇ സൂചിപ്പിച്ചു.  

From around the web

Pravasi
Trending Videos