ഷാർജയിൽ കോവിഡ് മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു
Sep 20, 2021, 16:13 IST

ഷാർജ; ഷാർജയിൽ കോവിഡ് മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു.വിവാഹപ്പാർട്ടികൾക്കും സാമൂഹിക ഒത്തുചേരലുകൾക്കുമുള്ള മാർഗ നിർദേശങ്ങൾ പുതുക്കി ഷാർജ. വീടുകളിൽ നടക്കുന്ന സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നവർ 50 പേരിൽ കവിയരുതെന്നും ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ 100 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്നും അധികൃതർ നിർദേശിച്ചു.
വ്യക്തികൾ നാലുമീറ്റർ സാമൂഹിക അകലം പാലിക്കണം. പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസുള്ളവർക്കും മാത്രമെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ അനുവാദമുള്ളു. അതേസമയം പ്രത്യേക ടെന്റുകൾ കെട്ടി നടത്തുന്ന വിവാഹ പരിപാടികളിൽ 200 പേരെ ഉൾക്കൊള്ളിക്കാം.
From around the web
Pravasi
Trending Videos