ഖത്തറിൽ തൊഴിലാളി റിക്രൂട്ട്മെന്റ് ചട്ടം ലംഘിച്ച 23 സ്ഥാപനങ്ങൾക്കെതിരെ നടപടി
Mar 4, 2023, 09:35 IST

ഖത്തറിൽ തൊഴിലാളി റിക്രൂട്ട്മെന്റ് ചട്ടം ലംഘിച്ച 23 സ്ഥാപനങ്ങൾക്കെതിരെ നടപടി.ഇവരുടെ ലൈസൻസ് റദ്ദാക്കി, സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. ഉപഭോക്തൃ പരാതികളോട് പ്രതികരിക്കാത്തതിനും വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് ലൈസൻസ് നൽകുന്നതിൽ ചട്ടലംഘനം കാണിച്ചതിനുമാണ് നടപടി.
തൊഴിലുടമകളുടെയും ഗാർഹിക തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനം നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും റിക്രൂട്ട്മെന്റ് ഓഫിസുകളിലെ നടപടിക്രമങ്ങൾ നിയന്ത്രണ വിധേയമാക്കുന്നതിന്റെയും തുടർച്ചയായാണ് നടപടി.
From around the web
Pravasi
Trending Videos