NewMETV logo

ഒമാനില്‍ 539 പേർക്ക് കോവിഡ് ബാധ 

 
ഒമാനില്‍ 539 പേർക്ക് കോവിഡ് ബാധ

മസ്കത്ത്: ഒമാനില്‍ 539 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇന്ന് 27 പേര്‍ കൂടി കൊറോണ വൈറസ് രോഗബാധയെ തുടർന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 677 ആയി ഉയർന്നിരിക്കുന്നു. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 85544 ആണ്. 851 പേര്‍ കൊറോണ വൈറസ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ രോഗമുക്​തരുടെ എണ്ണം 80459 ആയി ഉയർന്നു.

രാജ്യത്ത് 94 ശതമാനമാണ്​ കോവിഡ് രോഗമുക്​തി നിരക്ക്​. 35 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 402 പേരാണ്​ ആശുപത്രിയില്‍ ചികിത്സയിലുള്ളത്​. 156 പേരെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.

From around the web

Pravasi
Trending Videos