സൗദിയിൽ വീണ്ടും ഹൂത്തി ആക്രമണം
Mar 21, 2021, 17:16 IST

സൗദിയിൽ റിയാദ്, ഖമീസ് നഗരങ്ങളെ ലക്ഷ്യമാക്കി വീണ്ടും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഓയില്‍ റിഫൈനറിക്ക് തീ പിടിച്ചു. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം. ആക്രമണത്തില്‍ റിയാദിലെ ഓയില്‍ റിഫൈനറിക്ക് തീ പിടിച്ചപ്പോൾ സുരക്ഷാ വിഭാഗത്തിന്റെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് ആണ് തീ നിയന്ത്രണവിധേയമാക്കിയത്. സമാന രീതിയില്‍ ഖമീസ് നഗരത്തിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ആക്രമണം നടന്നു.
എന്നാല്‍ സുരക്ഷാ സേനയുടെ ഇടപെടലിനെ തുടര്‍ന്ന് ഡ്രോണുകള്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പായി വെടിവെച്ചിട്ടതിനാല്‍ വലിയ അപകടം ഒഴിവാക്കാന്‍ സാധിച്ചതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലിക്കി പറഞ്ഞു.
From around the web
Pravasi
Trending Videos