ഖത്തറിൽ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന് അര്‍ഹതയുണ്ടാവില്ല
Jan 14, 2021, 15:59 IST

ദോഹ: നിലവില്‍ ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മാത്രമാണ് കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്നതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കില്ലെന്നും അവര്‍ പറഞ്ഞു.
ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമല്ല, എന്നാല്‍ ഉംറ തീര്‍ഥാടനത്തിനായി സൗദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഉള്‍പ്പെടെ ഖത്തറില്‍നിന്ന് ചില പ്രത്യേക കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രതിരോധ കുത്തിവപ്പ് നിര്‍ബന്ധമാണ്.
കൊവിഡ് പരിശോധനയില്‍ പോസിറ്റിവ് ആയവര്‍ 90 ദിവസം കഴിഞ്ഞു മാത്രമേ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാവൂ എന്ന് മന്ത്രാലയം അറിയിച്ചു. ഇന്‍സ്റ്റാഗ്രാം വഴിയുള്ള ചോദ്യത്തിനുള്ള മറുപടിയായി വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ.സുഹാ അല്‍ ബയാത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
From around the web
Pravasi
Trending Videos