ദുബായിൽ കുടുംബങ്ങൾക്ക് ഒന്നിച്ചുവരാൻ ഗ്രൂപ് വിസ അനുവദിക്കും

ദുബായിൽ കുടുംബങ്ങൾക്ക് ഒന്നിച്ചുവരാൻ ഗ്രൂപ് വിസ അനുവദിക്കും.ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐ.സി.പി) ഇക്കാര്യം അറിയിച്ചത്. സ്മാർട്ട് ചാനലുകളിലൂടെ ലഭ്യമാകുന്ന വിസ, എൻട്രി പെർമിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട 15 സേവനങ്ങൾ അപ്ഡേറ്റ് ചെയ്തത് അറിയിച്ചാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
60, 180 ദിന കാലയളവിലേക്കുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകളാണ് ഇത്തരത്തിൽ ലഭിക്കുക. ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികളടക്കമുള്ളവർക്ക് ഉപകാരപ്പെടുന്ന സംവിധാനമാകുമിത്. 90 ദിവസത്തെ സന്ദർശക വിസ ഉടമകൾക്ക് 30 ദിവസത്തേക്ക് ഒറ്റത്തവണ വിസ നീട്ടലിനും പുതിയ പരിഷ്കരണം അനുമതി നൽകുന്നുണ്ട്. 1000 ദിർഹമാണ് ഇതിന് ചെലവ് വരുന്നത്.