യു.എ.ഇയിൽ പ്രവാസികൾക്ക് സന്തോഷവാർത്ത; 100 ശതമാനം ഉടമസ്ഥതയോടെ കമ്പനി തുടങ്ങാം
Nov 26, 2020, 11:50 IST

ദുബൈ:രാജ്യത്തിനും പ്രവാസികൾക്കും ഒരുപോലെ ഗുണപരമായ തീരുമാനമെടുത്ത് യു.എ.ഇ. വിദേശികൾക്ക് നൂറു ശതമാനം ഉടമസ്ഥാവകാശത്തോടെ കമ്പനി തുടങ്ങാമെന്ന യു.എ.ഇ.യുടെ പുതിയ തീരുമാനം സാമ്പത്തികമായി രാജ്യത്തിനു വൻ നേട്ടങ്ങൾക്ക് വഴിവെക്കുന്നതോടൊപ്പം പ്രവാസികൾക്കും ഗുണപരമാകും.ഡിസംബർ ഒന്നു മുതൽ മെയിൻലാൻഡിലും പൂർണ ഉടമസ്ഥാവകാശം പ്രവാസികൾക്ക് കൈവശം വെക്കാവുന്നതാണ് പുതിയ തീരുമാനം. പ്രവാസികൾക്കുതന്നെ പങ്കാളിത്തത്തോടെ കൂടുതൽ സ്ഥാപനങ്ങൾ തുറക്കാനും സാധിക്കും.ഉൽപാദന, കാർഷിക, സേവന മേഖലകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതെ സമയം, ഊർജോൽപാദനം, എണ്ണ ഖനനം, സർക്കാർ സ്ഥാപനം തുടങ്ങിയ മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണം തുടരും.
നിലവിൽ ഫ്രീ സോണുകളിൽ 100 ശതമാനവും മെയിൻലാൻഡുകളിൽ 51 ശതമാനം ഉടമസ്ഥാവകാശവും ഇമറാത്തികൾക്കുമാണ്.
From around the web
Pravasi
Trending Videos