ഫോബ്സ് ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ഇടംപിടിച്ചതിലധികവും മലയാളികൾ
കൊച്ചി: ഫോബ്സ് പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ഇടം പിടിച്ചതിൽ ഏറെയും മലയാളികൾ.
പട്ടികയിൽ ആദ്യ പതിനഞ്ചില്‍ പത്തും മലയാളികളാണ്. പട്ടികയിലെ 30 പേരും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണി വര്‍ക്കി, സുനില്‍ വാസ്വാനി, രവി പിള്ള, പി.എന്‍.സി. മേനോന്, ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണ് പട്ടികയിലുള്ളത് .
മുതിര്‍ന്ന ബിസിനസ് നേതാക്കളാണ് പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നതെങ്കിലും പുതുതലമുറയില്‍പ്പെടുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ അദീബ് അഹമ്മദ് ഉള്‍പ്പെടുന്നത് മിഡിൽ ഈസ്റ്റില്‍ ചുവടുറപ്പിക്കുന്ന മലയാളി ബിസിനസുകാര്‍ക്ക് വലിയ അംഗീകാരമാണ്. മിഡിൽ ഈസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായികളില്‍ എട്ടു ശതകോടീശ്വരന്മാരാണുള്ളത്. ഈ മേഖലയില്‍ തുടക്കംകുറിച്ചു വളര്‍ന്ന യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ പ്രവാസികളാണ് ആരംഭിച്ചത്.