NewMETV logo

കുവൈത്തില്‍ അഞ്ചാഘട്ട ഇളവുകള്‍ ഉടനുണ്ടാവില്ല
 

 
കുവൈത്തില്‍ അഞ്ചാഘട്ട ഇളവുകള്‍ ഉടനുണ്ടാവില്ല

കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ അഞ്ചാഘട്ടം ഉടനുണ്ടാകില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നാലാംഘട്ട ഇളവുകൾ തുടരാനാണ് സർക്കാർ തീരുമാനം. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് അഞ്ചാംഘട്ടത്തിലേക്കു കടക്കേണ്ടെന്നു മന്ത്രിസഭ തീരുമാനിച്ചത്.

ഒരറിയിപ്പുണ്ടാവുന്നത് വരെ അഞ്ചാംഘട്ട ഇളവുകൾ നടപ്പാക്കുന്നത് നിർത്തിവെച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മസ്റം അറിയിച്ചു. വിവാഹം, പൊതുപരിപാടികൾ, പ്രദർശനങ്ങൾ, ട്രെയിനിങ് കോഴ്‌സുകൾ, ബിരുദദാന ചടങ്ങുകൾ എന്നിവക്കുള്ള നിയന്ത്രണം തുടരും. സിനിമ നാടക തിയേറ്ററുകൾ തുറക്കുന്നതും സർക്കാർ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നതും വൈകും.

അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണം നീക്കി ജനജീവിത സാധാരണ നിലയിലേക്ക് കൊണ്ടുവരാനായിരുന്നു സർക്കാർ പദ്ധതി നിലവിൽ ഇളവുകളുടെ നാലാം ഘട്ടത്തിലാണ് രാജ്യം . ആഗസ്റ്റ് 23 മുതൽ അഞ്ചാംഘട്ടം ആരംഭിക്കുന്ന‌തായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

From around the web

Pravasi
Trending Videos