ബലിപെരുന്നാള്‍; യുഎഇയില്‍ സ്വകാര്യ മേഖലയുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
Jul 12, 2021, 16:16 IST

ദുബൈ: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി. മാനവവിഭവ ശേഷി സ്വദേശിവത്‍കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ജൂലൈ 19 (ദുല്‍ഹജ്ജ് 9 - അറഫാ ദിനം) മുതല്‍ 22 വരെയായിരിക്കും അവധി. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
ഈദുൽ അദ്ഹ അവധിയും വാരാന്ത്യ അവധികളും ഇത്തവണ ഒരുമിച്ചാണ് വന്നത്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൾ കൂടി ചേർന്ന് ഞായറാഴ്ചയാവും മന്ത്രാലയങ്ങളും സ്ഥാപനങ്ങളും തുറക്കുക. ഇതോടെ ആഘോഷത്തിന് തുടർച്ചയായ ആറുദിവസം ജീവനക്കാർക്ക് ലഭിക്കും.
From around the web
Pravasi
Trending Videos