NewMETV logo

ഒമാൻ റെയിൽ പദ്ധതിക്ക് പ്രതീക്ഷ വർധിക്കുന്നു

 
60

മസ്കത്ത് : ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള റെയിൽ പദ്ധതി ജിസിസി ഉച്ചകോടിയിൽ ചർച്ചയായതോടെ ഒമാൻ റെയിലിന് പ്രതീക്ഷ വർധിക്കുന്നു .യാത്രയും ചരക്കുനീക്കവും കൂടുതൽ സുഗമമാക്കുന്ന ജിസിസി റെയിൽ പദ്ധതി മേഖലയുടെ സമഗ്രപുരോഗതിക്ക് വഴിയൊരുക്കുമെന്നാണ് അറബ് നേതാക്കളുടെ വിലയിരുത്തൽ.

യുഎഇയുടെ ഇത്തിഹാദ് റെയിൽ അതിവേഗം മുന്നേറുന്ന സാഹചര്യത്തിൽ ഒമാനും വൈകാതെ പദ്ധതി ആരംഭിച്ചേക്കും .സൗദി സന്ദർശനത്തിനിടെ നവംബറിൽ ഗതാഗതമന്ത്രി സഈദ് ബിൻ ഹമൂദ് അൽ മാലാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇതുസംബന്ധിച്ചു ചർച്ചകൾ നടത്തിയതും പ്രതീക്ഷ നൽകുന്നു.

റൂവി, മത്ര, രാജ്യാന്തര വിമാനത്താവളം, സീബ് മേഖലകളെ ബന്ധിപ്പിച്ചുള്ള മെട്രോ, മസ്കത്ത്-സൊഹാർ ലൈറ്റ് റെയിൽ എന്നിവയും പരിഗണനയിലാണ്. 2,144 കിലോമീറ്റർ വരുന്ന പാത യുഎഇ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ ബഹ്‌റൈൻ, എന്നീ രാജ്യങ്ങളെ ഒമാനുമായി നേരിട്ടു ബന്ധിപ്പിക്കുന്നതോടെ കാർഷിക, വ്യവസായ മേഖലകളിലടക്കം വൻമാറ്റത്തിനായിരിക്കും തുടക്കമാവുക .

From around the web

Pravasi
Trending Videos