പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസിക്ക് പരിക്ക്
Jan 8, 2022, 15:06 IST

കുവൈത്തില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസിക്ക് പരിക്ക്.ഫഹാഹീലിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു സംഭവം. അടുക്കളയിലെ പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു.
സ്‍ഫോടനത്തില്‍ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ ഫഹാഹീലില്‍ നിന്നും മംഗഫില്‍ നിന്നുമുള്ള അഗ്നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റ പ്രവാസിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
From around the web
Pravasi
Trending Videos