NewMETV logo

കുവൈറ്റിൽ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 
52

കുവൈറ്റ്: കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . ഫിന്റാസിലായിരുന്നു സംഭവം. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫിന്റാസിലെ തുറസായ ഒരു സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വിശദ പരിശോധനയ്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ആത്മഹത്യ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ചു.

From around the web

Pravasi
Trending Videos