സൗദിയിൽ സ്ഥാപക ദിനത്തിന്റെ ഭാഗമായി ഒരാഴ്ചയിലേറെ നീണ്ടു നിൽക്കുന്ന പരിപാടികൾ
Feb 21, 2023, 10:07 IST

സൗദിയിൽ സ്ഥാപക ദിനത്തിന്റെ ഭാഗമായി ഒരാഴ്ചയിലേറെ നീണ്ടു നിൽക്കുന്ന പരിപാടികൾ. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി ചെറുതും വലുതുമായ 500ലധികം പരിപാടികളാണ് സംഘടിപ്പിക്കുക. ആദ്യ രാജ്യം സ്ഥാപിച്ച റിയാദിലെ ദിരിയ്യയോട് ചേർന്നാകും പ്രധാന പരിപാടികൾ.
സൗദിയിലെ എല്ലാ പ്രവിശ്യകളിലും ആഘോഷങ്ങൾ നടക്കും. സ്ഥാപക ദിനമായ ഫെബ്രുവരി 22 ബുധനാഴ്ച ഔദ്യോഗിക അവധിയാണ്. പൊതുമേഖലാ ജീവനക്കാർക്കും വിദ്യാർഥികൾക്കും ഫെബ്രുവരി 23 വ്യാഴാഴ്ചയും അവധി ലഭിക്കുന്നതോടെ നാല് ദിനം അവധി ലഭിക്കും. സ്വകാര്യ കമ്പനികൾക്ക് വ്യാഴാഴ്ച അവധി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് മാനവവിഭവ ശേഷി സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചിരുന്നു.
From around the web
Pravasi
Trending Videos