NewMETV logo

കോവിഡ് 19 പരിശോധനയില്‍ നെഗറ്റീവായ പെണ്‍കുട്ടിയില്‍നിന്ന് 11 പേര്‍ക്ക്   രോഗബാധ

 
കോവിഡ് 19 പരിശോധനയില്‍ നെഗറ്റീവായ പെണ്‍കുട്ടിയില്‍നിന്ന് 11 പേര്‍ക്ക്   രോഗബാധ

വാഷിങ്ടൺ: ജൂൺ-ജൂലായ് മാസങ്ങളിൽ ബന്ധുക്കളൊന്നിച്ച് അവധിക്കാലം ചെലവഴിച്ച  പതിമൂന്നുകാരി പെൺകുട്ടിക്ക്മൂക്കടപ്പുണ്ടായിരുന്നു.അതുമാത്രമായിരുന്നു ഏകലക്ഷണം. അവധിക്ക് പോകുന്നതിന് രണ്ടു ദിവസം മുൻപ് പെൺകുട്ടി കോവിഡ് പരിശോധന നടത്തി. എന്നാൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പതിമൂന്നുകാരിയിൽനിന്ന് 11 ബന്ധുക്കൾ കോവിഡ് 19 ബാധിതരായതായി റിപ്പോർട്ട്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
നാല് സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് കോവിഡ് ബാധിതരായ പതിനൊന്നു പേർ. ഇവരിൽ 9 മുതൽ 72 വയസ്സുവരെ പ്രായമുളളവരുണ്ട്. അവധിക്കാലം ഒന്നിച്ചുചെലവഴിച്ച ഇവർ ആരും തന്നെ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.

കുടുംബാംഗങ്ങളുടെ സ്വകാര്യതയെ മാനിച്ച് കുടുംബവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളോ, ഇവർ എവിടെയാണ് അവധിക്കാലം ചെലവഴിച്ചതെന്നോ സി.ഡി.എസ്. വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മാസച്യുസെറ്റ്സ്, റെഡ് ഐലൻഡ്, ഇല്ലിനോയ്സ് എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ വിഭാഗം ലേഖനത്തിന്റെ അടിക്കുറിപ്പുകൾ ഉദ്ധരിച്ചിരുന്നു.

കോവിഡ് 19 രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടലോ, ഇതരസംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തിയാലോ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടതിന്റെ ആവശ്യകത ഈ സംഭവം ഉയർത്തിക്കാട്ടുന്നതായി സി.ഡി.എസ്. വക്താവ് സ്കോട്ട് പോളി സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്ക് ധരിക്കേണ്ടതിന്റെയും കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതിന്റെയും ആവശ്യകതയും ചൂണ്ടിക്കാട്ടി

From around the web

Pravasi
Trending Videos