NewMETV logo

 പുലിറ്റ്‌സർ പ്രൈസ് നേടി ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരി

 
ytu
 

പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക പുരസ്‌കാരം നേടി ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരി.അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക ദൃശ്യം വിഡിയോയിൽ ചിത്രീകരിച്ചതിനാണ് പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക പുരസ്‌കാരം ലഭിച്ചത്. കൊലപാത ദൃശ്യം ഡാർനെല്ല ഫ്രേസിയർ തന്റെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.ഫ്രേസിയർ പകർത്തിയ വിഡിയോ ലോകത്ത് നടക്കുന്ന പൊലീസ് ക്രൂരതകൾക്കെതിരെ വിരൽചൂണ്ടാൻ പ്രചോദനമാകുന്നതാണ്  എന്ന് പുലിറ്റ്‌സർ ബോർഡ് അംഗം പറഞ്ഞു. ഡാർനെല്ല ഫ്രേസിയർ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ കൊലപാതക ദൃശ്യം  സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

ഫ്‌ളോയിഡിനെ ഡെറക് ഷോവിൻ എന്ന വെള്ളക്കാരനായ പൊലീസ് ആണ്  വ്യാജ കറൻസി കൈവശം വച്ചെന്ന് ആരോപിച്ചാണ് 2020 മെയ് 25ന് ജോർജിനെ കാൽമുട്ട് കൊണ്ട് കഴുത്തുഞെരിച്ച കൊന്നത്. ഈ സംഭവം ലോകമെങ്ങും പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്.മിനസോട്ടയിലെ മിനിയാപൊളിസ് നഗരത്തിലാണ് ഈ സംഭവം അരങ്ങേറിയത്.

From around the web

Pravasi
Trending Videos