NewMETV logo

യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യത; അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

 
യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യത; അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി
അബുദാബി: യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ് കാരണമായി ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതരുടെ നിര്‍ദേശം. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുകയെന്നതിനാൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കോഡ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

രാത്രി 8 മണി വരെ പൊടിക്കാറ്റ് വീശും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ദൂരക്കാഴ്ച 2000 മീറ്ററിൽ താഴെയാകാനും സാധ്യതയുണ്ട്. പൊടിക്കാറ്റിന്റെ വിഡിയോ എടുക്കുന്നത് നിരോധിച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം 2.45 മുതല്‍ രാത്രി എട്ട് മണി വരെയാണ് ജാഗ്രാതാ നിര്‍ദേശം.

From around the web

Pravasi
Trending Videos