ദുബായ് എക്സ്പോ 2020; സന്ദർശകരുടെ എണ്ണം 41 ലക്ഷം കടന്നു

ദുബായ് എക്സ്പോ സന്ദർശകരുടെ എണ്ണം 41 ലക്ഷം കടന്നു. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച അവധിയടക്കം കടന്നുവരുന്ന അടുത്ത ആഴ്ചകളിൽ സന്ദർശകരുടെ എണ്ണം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എക്സ്പോ റൺ, ഫിർദൗസ് ഓർകസ്ട്രയുടെ പ്രകടനങ്ങൾ എന്നിവയാണ് നവംബറിൽ ഏറ്റവും കൂടുതൽ പേരെ ആകർഷിച്ച പരിപാടികൾ.
പാകിസ്താനി പിന്നണി ഗായകനും നടനുമായ അതിഫ് അസ്ലമിന്റെ പരിപാടിക്കും നിരവധി കാണികളെത്തിയിരുന്നു. 45 ദിർഹം വിലയുള്ള നവംബർ പാസ് ഇതിനകം 1,20,000 പേർ വാങ്ങിയിട്ടുണ്ട്. ഇതിനു പുറമെ വെള്ളി, ശനി ദിവസങ്ങളിലെ 95 ദിർഹമിെൻറ പാസും നിരവധി പേർ വാങ്ങിയിട്ടുണ്ട്. എക്സ്പോ 2020 ദുബൈയിലെ യു.എ.ഇ, സൗദി അറേബ്യ പവലിയനുകളാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ രാജ്യങ്ങളുടെ പ്രദർശനങ്ങൾ. സൗദിയിൽ സന്ദർശിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നതായി കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു.