ദുബായ് അൽ ഷിന്ദഗ മ്യൂസിയം ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച അൽ ഷിന്ദഗ മ്യൂസിയം ഉദ്ഘാടനം ചെയ്തു.
“നമ്മുടെ മ്യൂസിയങ്ങൾ നമ്മുടെ പൈതൃകത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക വിളക്കുകളായി വർത്തിക്കുന്നു. ദുബായിയുടെ കഥയും ചരിത്രവും ലോകം അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ദുബായ് എല്ലായ്പ്പോഴും വ്യാപാരികൾക്കും മെച്ചപ്പെട്ട ജീവിതം പിന്തുടരുന്നവർക്കും ഒരു കേന്ദ്രമാണ്, സാംസ്കാരികവും മാനുഷികവുമായ രംഗങ്ങളിൽ ആഗോള നാഗരികതയുടെ കേന്ദ്രമായി അത്അ ഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരിക്കും" ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ദുബായിൽ നവീകരിച്ച അൽ ഷിന്ദഗ മ്യൂസിയത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദുബായ് ഉപഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ഷെയ്ഖ് സയീദ് അൽ മക്തൂം ഹൗസിൽ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.