ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്
Jul 17, 2020, 13:30 IST

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ വില ലിറ്ററിന് 16 പൈസ വര്‍ധിച്ചു. എന്നാല്‍ പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായത്.
രാജ്യത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ എണ്ണ വില വര്‍ധിച്ചിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ഏകദേശം 11 രൂപയാണ് ഡീസലിന് വര്‍ധിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്ത് പ്രതിദിനമുള്ള ഇന്ധനവില നിര്‍ണയം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ തുടര്‍ച്ചയായ 20 ദിവസങ്ങളില്‍ ഇന്ധവില കുതിച്ചുയരുകയായിരുന്നു.
From around the web
Pravasi
Trending Videos