NewMETV logo

കോവിഡ്; ഗൾഫിൽ ഇന്നലെ 60 മരണം കൂടി  

 
കോവിഡ്; ഗൾഫിൽ ഇന്നലെ 60 മരണം കൂടി

ഗൾഫിൽ കൊറോണ വൈറസ് ബാധിച്ച്  60 മരണം കൂടി. ഇതോടെ രോഗം ബാധിച്ചുള്ള  ആകെ മരണം 2632 ആയി ഉയർന്നു. 7313 പേർക്കാണ് പുതുതായി കൊറോണ ബാധയേറ്റത്. 4,40,000മാണ് ഗൾഫിലെ കൊറോണ  ബാധിതരുടെ എണ്ണം.

സൗദിയിൽ രോഗബാധിതരുടെ  എണ്ണവും മാറ്റമില്ലാതെ തുടരുകയാണ്. 48 മരണവും 3943 പുതിയ കേസുകളുമാണ് ഇന്നലെമാത്രം സൗദിയിൽ സ്ഥിരീകരിച്ചത്.എന്നാൽ ഗൾഫിലെ മറ്റിടങ്ങളിൽ സ്ഥിതിഗതികളിൽ വളരെ മെച്ചമുണ്ട്. 

മിക്ക രാജ്യങ്ങളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു കൊണ്ടിരിക്കുകയാണ്. മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിൽ പ്രവേശിക്കാൻ കൊറോണ നെഗറ്റീവ് റിപ്പോർട്ട് കർശനമാക്കി. നിയന്ത്രങ്ങളോടെ  യു.എ.ഇയിൽ പള്ളികൾ നാളെ തുറക്കും. പക്ഷെ വെള്ളിയാഴ്ച ജുമുഅഃ ഉണ്ടാകില്ല..

From around the web

Pravasi
Trending Videos