യുഎഇയില്‍ പൊതുമേഖലാ ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോള്‍ കൊറോണ ടെസ്റ്റ്
Jan 7, 2021, 11:49 IST

അബുദാബി: യുഎഇയില്‍ പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ജീവനക്കാരും 14 ദിവസം കൂടുമ്പോള്‍ തുടര്‍ച്ചയായ കൊറോണ വൈറസ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.
ഫെഡറല്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും നിര്‍ദേശം ബാധകമായിരിക്കും. പുതിയ നിര്‍ദേശം ജനുവരി 17 മുതല്‍ നിലവില്‍ വരുന്നതാണ്.
From around the web
Pravasi
Trending Videos