കുവൈത്തിൽ 919 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
Jul 3, 2020, 11:52 IST

കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിൽ 919 പേർക്ക് പുതുതായി കൊറോണ റിപ്പോർട്ട് ചെയ്തു.എന്നാൽ രാജ്യത്ത് 675 പേർ രോഗമുക്തരായി . ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 47859ഉം രോഗമുക്തി നേടിയവരുടെ എണ്ണം 38390 ഉം ആയി കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ കൊറോണ മരണ സംഖ്യ 359 ആയി.
നിലവിൽ 9110പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 142 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 4312 പേരാണ് കൊറോണ ടെസ്റ്റിന് വിധേയരായത്. രാജ്യത്ത് ഇതുവരെ 395349 കൊറോണ ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രാലായം വ്യക്തമാക്കി.
From around the web
Pravasi
Trending Videos