പൊലീസുകാരന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കമ്പനി ഉടമകളെ അറസ്റ്റ് ചെയ്തു
Mar 7, 2021, 13:40 IST

അബൂദബി: പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കമ്പനി ഉടമകളെ അബൂദബി പോലീസ് അറസ്റ്റ് ചെയ്തു. തെറ്റായ വിവരങ്ങള്‍ അധികൃതര്‍ക്ക് നല്‍കാന്‍ പൊലീസുകാരനു കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. അധികാരികള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ് പൊലീസ് ഉദ്യോഗസ്ഥന് പണം വാഗ്ദാനം ചെയ്തത്. എന്നാല്‍, തുക എത്രയാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല.
പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി നിരസിക്കുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
From around the web
Pravasi
Trending Videos