കോവിഡ് ചട്ടം ലംഘിച്ചു; ഇൻഡിഗോയ്ക്ക് ദുബായിൽ വിലക്ക്

ദുബായി: ഇന്ത്യയിൽ നിന്നും സർവീസ് നടത്തുന്ന ഇൻഡിഗോ എയർവേസ് വിമാനങ്ങൾക്ക് ദുബായിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഒരാഴ്ചത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് ആര്.ടി.പി. സി.ആര്. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയില്‍ എത്തിച്ചതിനാണ് നടപടി.
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും 48 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കും മാത്രമേ ദുബായിയിൽ പ്രവേശിക്കാൻ കഴിയൂ. 48 മണിക്കൂറിനിടെയുള്ള പി.സി.ആര്. ടെസ്റ്റിന് പുറമേ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി.സി.ആര്. ടെസ്റ്റ് കൂടി വേണം എന്നാണ് യു.എ.ഇയുടെ ചട്ടം. വിലക്ക് വന്നതോടെ ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായി. വിലക്ക് കാലയളവിൽ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവർക്ക് മറ്റ് ദിവസങ്ങളിലേക്ക് ക്രമീകരിക്കുകയോ പണം മടക്കി നൽകുകയോ ചെയ്യുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.