കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് മരണം; 15 പേർക്ക് പരിക്ക്
Dec 20, 2020, 17:07 IST
കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ചയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 15ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മരണപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ഏരിയന്‍ അറിയിച്ചു. നീണ്ട പോരാട്ടം അവസാനിപ്പിക്കാന്‍ താലിബാനും അഫ്ഗാന്‍ സര്‍ക്കാരും സമാധാന ചര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമണം. കുറഞ്ഞത് രണ്ട് കാറുകളെങ്കിലും കത്തിയമര്‍ന്നതായും കറുത്ത പുക അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നതായും ടെലിവിഷന്‍ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാവുന്നുണ്ട്.
ബോംബ് സ്‌ഫോടനമുണ്ടായതെന്നു സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ സ്‌ഫോടനമാണുണ്ടായതെന്നും പരിസരത്തെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
From around the web
Pravasi
Trending Videos