ഒമാനിൽ കച്ചവട സ്ഥാപനങ്ങൾ രാത്രി അടച്ചിടണം
Mar 7, 2021, 15:27 IST

ഒമാനിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണമെന്ന സുപ്രീം കമ്മിറ്റി അറിയിച്ചു. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ ശിക്ഷാ നടപടികൾക്കും വിധേയരാകേണ്ടിവരും. രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയാണ് സ്ഥാപനങ്ങൾ അടക്കേണ്ടത്. ഇത് ലംഘിക്കുന്നവർക്ക് 300 റിയാൽ പിഴയാണ് ചുമത്തുകയെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. നിയമ ലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ആയിരം റിയാലായി ഉയരും.
ഏതെങ്കിലും സ്ഥാപനങ്ങൾ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപെടുന്ന പക്ഷം സ്വദേശികളും വിദേശികളും ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണം. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സുപ്രീം കമ്മിറ്റി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി.
From around the web
Pravasi
Trending Videos