NewMETV logo

ബിഗ് ടിക്കറ്റ് മൂന്ന് ദിവസം കൂടി 

 
ബിഗ് ടിക്കറ്റ് മൂന്ന് ദിവസം കൂടി

അബുദാബി: മലയാളികളടക്കം നിരവധിപേർ കോടിപതികൾ ആയ  അബുദാബി ബിഗ് ടിക്കറ്റിലെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. ഒക്ടോബറില്‍ നറുക്കെടുപ്പ് നടക്കുന്ന 220-ാം സീരീസിലെ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസാന തീയ്യതി സെപ്‍തംബര്‍ 30 ആണ്. ബുധനാഴ്‍ച രാത്രി 11.45വരെയാണ് ടിക്കറ്റുകളെടുക്കാനുള്ള അവസരം.

1.2 കോടി ദിര്‍ഹമാണ് നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം നേടുന്ന വിജയിയെ കാത്തിരിക്കുന്നത്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് ഫ്രീയായും ലഭിക്കും. www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ അബുദാബി ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലിലും അല്‍ ഐന്‍ വിമാനത്താവളത്തിലും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ കൗണ്ടറുകള്‍ വഴി നേരിട്ടോ ടിക്കറ്റുകള്‍ വാങ്ങാം.സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന സുരക്ഷാ മുന്‍കരുതലുകളെല്ലാം പാലിച്ചുകൊണ്ടാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്.

From around the web

Pravasi
Trending Videos