സൗദിയിൽ ഭിക്ഷാടനം നടത്തിയാൽ ഒരു വർഷം തടവും പിഴയും
Sep 24, 2021, 16:54 IST

റിയാദ്∙ സൗദി അറേബിയയിൽ ഭിക്ഷാടനം നടത്തിയാൽ ഒരു വർഷം തടവും പിഴയും. ഒരു വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിച്ചു . ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്ക് 6 മാസം തടവോ 50,000 റിയാൽ പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകും.
രാജ്യത്തു നിയമ ലംഘനം നടത്തി പിടിക്കപ്പെടുന്ന യാചകരെ ശിക്ഷയ്ക്കുശേഷം പ്രവേശന നിരോധനം ഏർപ്പെടുത്തി നാടുകടത്തും.എന്നാൽ സ്വദേശികളുടെ ജീവിത പങ്കാളിയോ മക്കളോ ആണെങ്കിൽ നാടുകടത്തില്ല. മന്ത്രിതല സമിതി അംഗീകരിച്ച ഭിക്ഷാടന വിരുദ്ധ നിയമത്തിലാണ് നിർണായക തീരുമാനം .
From around the web
Pravasi
Trending Videos