NewMETV logo

ബ​ഹ്റൈ​നി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല ക​ഴി​ഞ്ഞ വ​ർ​ഷം കൈ​വ​രി​ച്ച​ത് വ​ൻ വ​ള​ർ​ച്ച

 
13

ബ​ഹ്റൈ​നി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല ക​ഴി​ഞ്ഞ വ​ർ​ഷം കൈ​വ​രി​ച്ച​ത് വ​ൻ വ​ള​ർ​ച്ച. 150 കോ​ടി ദീ​നാ​റി​​ന്റെ വ​രു​മാ​ന​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ​ വ​ർ​ഷം ല​ഭി​ച്ച​ത്. കോ​വി​ഡി​ന് മു​മ്പു​ള്ള വ​രു​മാ​ന​ത്തി​​ന്റെ 90 ശ​ത​മാ​ന​ത്തോ​ളം നേ​ടാ​നാ​യ​ത് മി​ക​ച്ച നേ​ട്ട​മാ​ണ്. കോ​വി​ഡി​​ന്റെ പ്ര​ത്യാ​ഘാ​തം കൂ​ടു​ത​ൽ നേ​രി​ട്ട​ത് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​ണ്. അ​ധി​കൃ​ത​രു​ടെ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ തി​രി​ച്ചു​വ​ര​വി​ന് സ​ഹാ​യി​ച്ച​താ​യി ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം 99 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ് ബ​ഹ്റൈ​നി​ൽ എ​ത്തി​യ​ത്. 2020ൽ 19.09 ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രും 2021ൽ 36.12 ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രു​മാ​ണ് ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷം മൂ​ന്നു​മ​ട​ങ്ങ് വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. 2019ൽ 1.11 ​കോ​ടി സ​ന്ദ​ർ​ശ​ക​ർ ബ​ഹ്റൈ​നി​ലെ​ത്തി​യി​രു​ന്നു. ഇ​തി​ന് തൊ​ട്ട​ടു​ത്തേ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം എ​ത്താ​ൻ സാ​ധി​ച്ച​ത് നേ​ട്ട​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

From around the web

Pravasi
Trending Videos