NewMETV logo

ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു 

 
ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു

ബഹ്റൈന്‍: ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (84) അന്തരിച്ചു. യു.എസില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ബഹ്റൈന്‍ റോയല്‍ കോര്‍ട്ട് ആണ് ഇക്കാര്യമറിയിച്ചത്.

പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തികെട്ടി. സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കില്ല.

From around the web

Pravasi
Trending Videos