ബഹ്റൈനിൽ സന്ദർശക വിസകളുടെ കാലാവധി നീട്ടി
Oct 18, 2020, 12:58 IST

മനാമ:വിമാന സർവീസുകൾ ഇല്ലാത്തതിനാൽ ബഹ്റൈനിൽ ജൂലൈയിൽ നീട്ടിനൽകിയ സന്ദർശക വിസകളുടെ മൂന്നു മാസത്തെ കാലാവധി ഒക്ടോബർ 21ന് അവസാനിക്കുന്ന സാഹചര്യത്തിൽ ജനുവരി 21 വരെ നീട്ടാൻ തീരുമാനിച്ചു. സന്ദർശക വിസകളുടെ കാലാവധി ജനുവരി 21 വരെ നീട്ടിയതായി നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു.
പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് എൻ.പി.ആർ.എയുടെ പ്രഖ്യാപനം.എല്ലാ സന്ദർശക വിസകളും അപേക്ഷ കൂടാതെ തന്നെ സൗജന്യമായി പുതുക്കപ്പെടുന്നതാണ്. കാലാവധി നീട്ടുന്നതിന് ഇ-വിസ വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതില്ല.
From around the web
Pravasi
Trending Videos