ഇറാഖിലെ യു എസ് സൈനിക താവളത്തിന് നേരെ ആക്രമണം
Feb 17, 2021, 16:10 IST

ബഗ്ദാദ്: ഇറാഖിലെ യു എസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. ആക്രമണത്തിൽ സൈനിക കരാറുകാരന്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ നഗരമായ എര്‍ബിലിലെ വിമാനത്താവളത്തിനു നേരെയായിരുന്നു ആക്രമണം. പരുക്കേറ്റവരില്‍ ഒരാള്‍ അമേരിക്കന്‍ സൈനികനാണ്. കുര്‍ദ് മേഖല ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും ഇറാഖ് സൈനിക മേധാവി പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരിയില്‍ ബഗ്ദാദില്‍ നടന്ന അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനിലെ ഉന്നത സൈനിക ജനറലായ കാസിം സുലൈമാനിയും ഇറാഖിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
From around the web
Pravasi
Trending Videos