NewMETV logo

സൗദിയിൽ ഹൈഡ്രജൻ വാഹനങ്ങളുടെ ഉത്പാദനം ആരംഭിക്കാൻ അരാംകോ

 
57

സൗദിയിൽ പ്രാദേശികമായി ഹൈഡ്രജൻ വാഹനങ്ങളുടെ ഉത്പാദനം ആരംഭിക്കാനും ഏറ്റവും പുതിയ കണ്ടുപിടുത്ത കേന്ദ്രമായ ലാബ്‌7 വഴി അനുബന്ധ സാങ്കേതിക വിദ്യ വികസിപ്പിക്കാനും അരാംകോ. പ്രമുഖ മോട്ടോർ വാഹന നിർമാതാക്കളുടെയും സാങ്കേതിക ഡെവലപ്പർമാരുടെയും സഹകരണത്തോടെയാണ് പദ്ധതി.

ഹൈഡ്രജൻ ഇന്ധനത്തിന്റെ ഉപയോഗം ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് ഇടയാക്കുമെന്നും പ്രത്യേകിച്ച് ഹെവി വാഹനങ്ങളിൽ ഉപയോഗിക്കുന്നത് മൂലം കാർബൺ ഉദ്‌വമനം ലഘൂകരിച്ച് മലിനീകരണം കുറക്കുന്നതിന് സഹായകമാകുമെന്നും സൗദി അരാംകോ സീനിയർ വൈസ് പ്രസിഡന്റ് അഹ്‌മദ്‌ അൽ സഅദി പറഞ്ഞു.

നാലായിരത്തിലധികം മൈൽ, ഓഫ്‌റോഡ് റൈസ് നടന്ന ഈ വർഷത്തെ  ഡക്കാർ റാലിയിൽ അരാംകോ സൗദിയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രക്ക് പ്രദർശനാർഥം അവതരിപ്പിച്ചിരുന്നു.ഡക്കാർ റൈസിൽ 12 മെയിൽ പ്രദർശന ഓട്ടം നടത്തിയ ഈ വാഹനം  ഫ്രഞ്ച് ഓട്ടോമോട്ടീവ് സ്റ്റാർട്ടപ്പ് ആയ ഗൗസിൻ ആണ്  നിർമിച്ചത്.

From around the web

Pravasi
Trending Videos