പുതിയ പാസ്പ്പോർട്ടിനുള്ള അപേക്ഷ മുൻകൂട്ടി നൽകണം: കുവൈത്ത് ഇന്ത്യന്‍ എംബസി
Sep 29, 2020, 12:43 IST

കുവൈത്ത് സിറ്റി: പുതിയ പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷകള്‍ മുന്‍ കൂട്ടി സമര്‍പ്പിക്കണമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം എംബസി അധികൃതർ പുറത്തുവിട്ടത്.
പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നതിന് ചില വിഭാഗങ്ങള്‍ക്ക് പോലീസ് ക്ലിയറന്‍സ് ആവശ്യമുള്ളതിനാല്‍ ഇന്ത്യയില്‍ പ്രാദേശിക അധികാരികളുമായി ബന്ധപ്പെടേണ്ടതുണ്ട്. അതിനാല്‍ കാല താമസം ഉണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി.
From around the web
Pravasi
Trending Videos