NewMETV logo

ആപ്പിളിന്റെ  'ആപ്പ് സ്‌റ്റോര്‍ ബെസ്റ്റ് 2020' വിജയികളെ പ്രഖ്യാപിച്ചു 

 
ആപ്പിളിന്റെ  'ആപ്പ് സ്‌റ്റോര്‍ ബെസ്റ്റ് 2020' വിജയികളെ പ്രഖ്യാപിച്ചു

ദില്ലി: ആപ്പിള്‍ അതിന്റെ 'ആപ്പ് സ്‌റ്റോര്‍ ബെസ്റ്റ് 2020' വിജയികളെ പ്രഖ്യാപിച്ചിരിക്കുന്നു. ജീവിതം കൂടുതല്‍ ആരോഗ്യകരമാക്കുകയും കൂടുതല്‍ ബന്ധിപ്പിക്കുകയും ചെയ്ത 15 ആപ്ലിക്കേഷനുകളാണ് ആപ്പിള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കു വേണ്ടി വെളിപ്പെടുത്തുന്നത്. ഈ ആപ്ലിക്കേഷനുകള്‍ അവയുടെ ഡിസൈന്‍, ഉപയോഗക്ഷമത, പുതുമ എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നു. നല്ല സാംസ്‌കാരിക സ്വാധീനം, സഹായകത, പ്രാധാന്യം എന്നിവയുള്ള ഗെയിമുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

ലോകമെമ്പാടും, നിരവധി ഡവലപ്പര്‍മാരില്‍ നിന്ന് ശ്രദ്ധേയമായ ശ്രമങ്ങള്‍ ഞങ്ങള്‍ കണ്ടു, 2020 ലെ മികച്ച വിജയികള്‍ ആ പുതുമയുടെ 15 മികച്ച ഉദാഹരണങ്ങളാണ്. ആരോഗ്യത്തോടെയും സൂക്ഷ്മതയോടെയും തുടരാന്‍ ഞങ്ങളെ സഹായിക്കുന്നത് മുതല്‍, കുട്ടികളുടെ വിദ്യാഭ്യാസം കൃത്യമാക്കുക, വിശപ്പിനെതിരെ പോരാടാന്‍ സഹായിക്കുക  എന്നിവയൊക്കെ ഇതു പ്രകടമാക്കുന്നു.'- ആപ്പിള്‍ പ്രസ്താവനയില്‍ പറയുന്നു.

 

From around the web

Pravasi
Trending Videos