NewMETV logo

കോവിഡ് ബാധിച്ചു ഒരു മലയാളികൂടി ഒമാനിൽ മരിച്ചു 

 
കോവിഡ് ബാധിച്ചു ഒരു മലയാളികൂടി ഒമാനിൽ മരിച്ചു

മസ്​കത്ത്​: കൊറോണ വൈറസ് രോഗം​ ബാധിച്ച്‌​ ഒരു മലയാളി കൂടി ഒമാനില്‍ മരിച്ചു. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി മനോജ്​ ആണ്​ വ്യാഴാഴ്​ച രാത്രി റോയല്‍ ആശുപത്രിയില്‍ മരിച്ചത്​. ഏതാനും ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്.

തിരുവല്ല സ്വദേശിനി ലൗലിയാണ്​ ഭാര്യ . ഒരു മകളുണ്ട്​. കുടുംബം ഒമാനിലാണ് ഉള്ളത്​​. മൃതദേഹം സുഹാറില്‍ സംസ്​കരിക്കും. കോവിഡ്​ ബാധിച്ച്‌​ ഒമാനില്‍ മരിക്കുന്ന 23ാമത്തെ മലയാളിയാണ്​ മനോജ്​ .

From around the web

Pravasi
Trending Videos