കോവിഡ് ബാധിച്ചു കുവൈറ്റിൽ ഒരു മലയാളി കൂടി മരിച്ചു
Aug 21, 2020, 06:29 IST

കുവൈറ്റ് സിറ്റി: കൊറോണ വൈറസ് രോഗം ബാധിച്ച് കുവൈറ്റില്‍ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. വര്‍ക്കല ഓടയം സ്വദേശി ജാസ് വിഹാറില്‍ അന്‍സാര്‍ സിദ്ദീഖ് (45) ആണ് ഇന്നലെ മരിച്ചത്.
കൊറോണ വൈറസ് രോഗം ബാധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദാന്‍, മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. ഷ്ലംബര്‍ഗര്‍ കന്പനിയുടെ കരാറുകാരായ ഗ്ലോബല്‍ എച്.ആര്.മാന്‍ പവര്‍ കന്പനിയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഭാര്യ: ടെസി. മക്കള്‍: അര്ഫാന്, നൗറിന്. പിതാവ് : സിദ്ദീഖ്, മതാവ്: റുഖിയ ബീവി.
മൃതദേഹം കോവിഡ് മാര്‍ഗനിര്‍ദേശപ്രകാരം കുവൈറ്റില്‍ സംസ്കരിക്കും.
From around the web
Pravasi
Trending Videos