യുനെസ്കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിക്ക്
Nov 11, 2021, 16:12 IST

അബുദാബി∙ യുനെസ്കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിക്ക്. യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്ക് ആണ് അബുദാബിയെ സംഗീതനഗരമായി പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ ലിവർപൂൾ, ന്യുസീലൻഡിലെ ഓക്‌ലാൻഡ്, സ്പെയിനിലെ സെവില, ഇന്ത്യയിലെ ചെന്നൈ എന്നീ സംഗീത നഗരങ്ങളുടെ നിരയിലേക്ക് അബുദാബിയുമെത്തി.
സാംസ്കാരിക, ക്രിയാത്മക വ്യവസായങ്ങളെ വികസിപ്പിക്കുന്ന അബുദാബിയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്താൻ ഈ നേട്ടം സഹായിക്കുമെന്ന് സാംസ്കാരിക, യുവജന മന്ത്രി നൂറാ ബിൻത് മുഹമ്മദ് അൽ കാബി വ്യക്തമാക്കി .
From around the web
Pravasi
Trending Videos