ട്രംപിന് ആശംസകളറിയിച്ച് അബുദാബി കിരീടാവകാശി
Oct 3, 2020, 17:25 IST

അബുദാബി: കോവിഡ് സ്ഥിരീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും എത്രയും വേഗം രോഗമുക്തരാകട്ടെയെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് ആശംസാ സന്ദേശമറിയിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും എത്രയും വേഗം രോഗമുക്തരാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആശംസകള്‍ നേരുന്നതായും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ട്വീറ്റ് ചെയ്തു.
From around the web
Pravasi
Trending Videos