ജിദ്ദയിലെ താമസസ്ഥലത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
Mar 19, 2023, 11:56 IST

ജിദ്ദ : നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിനെ സൗദി അറേബ്യയിലെ ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തുവ്വൂർ വലിയട്ട സ്വദേശി അബ്ദുൾ മുനീർ (39) ആണ് മരിച്ചത്. 16 വർഷമായി ജിദ്ദയിൽ പ്രവാസിയായിരുന്ന മുനീർ ഒരു കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു.
കുറച്ചുകാലമായി കടുത്ത മൈഗ്രെയ്ൻ മൂലം ചികിത്സയിലായിരുന്നു. എന്നാൽ മരണകാരണം വ്യക്തമല്ല. പൊലീസെത്തി മൃതദേഹം ജിദ്ദ മഹ്‌ജർ കിംഗ് അബ്ദുൾ അസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ അരീക്കൻ കോയയുടെയും മുരിയെങ്ങലത്ത് ആമിനയുടെയും മകനാണ്, ഭാര്യ ഫൗസിയ. മക്കൾ : ദിൽന, ദിയ
From around the web
Pravasi
Trending Videos